November 3, 2026

കൽപ്പറ്റ സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർഥികൾക്ക് പനിയും ഛർദിയും: സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചിടാൻ നിർദേശം

0
IMG_20261102_221635
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് പനി, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ സ്കൂളിൽ പരിശോധന നടത്തി. രോഗലക്ഷണങ്ങൾ കണ്ട കുട്ടികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ സ്കൂളിലെ വാട്ടർ ഫിൽട്ടറും വാട്ടർ ടാങ്കും കൃത്യമായ രീതിയിൽ അറ്റകുറ്റപ്പണികളും ശുചീകരണവും നടത്തിയിട്ടില്ലെന്ന് കണ്ടെത്തി. തുടർന്ന് കൂടുതൽ കുട്ടികളിലേക്ക് രോഗം പടരുന്നത് തടയുന്നതിനും കിണറുകൾ, വാട്ടർ ടാങ്കുകൾ, ശുചിമുറികൾ എന്നിവ ശുചീകരിക്കുന്നതിനുമായി ഒരാഴ്ചത്തേക്ക് സ്കൂൾ അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. കൽപ്പറ്റ ജനറൽ ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. നവാസ്, ജെ.എച്ച്.ഐ.മാരായ സുധ കെ.വി., സുരേഷ് കുമാർ, സെബിൻ വർഗീസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ജനറൽ ആശുപത്രി ആർ.എം.ഒ. ഡോ. ശുഭ മെഡിക്കൽ പരിശോധനകൾക്ക് നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *