November 3, 2026

കൊളഗപ്പാറയിൽ വൻ കഞ്ചാവ് വേട്ട; ട്രോളി ബാഗിൽ സൂക്ഷിച്ച 24 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

0
WhatsApp Image 2026-11-03 at 1.30.18 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: വിൽപ്പനക്കായി കടത്തി കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി പിടിയിലായ എ.ടി.എസ് സാൻഡ്‌സ് ആൻഡ് ക്രഷേഴ്‌സ് എന്ന സ്ഥാപനത്തിലെ മാനേജരായ പുത്തൻകുന്ന്, മാക്കുറ്റി, പെലക്കുടി വീട്ടിൽ, എബി ഏലിയാസിന്റെ(35) മുറിയിൽ നിന്ന് ട്രോളി ബാഗിൽ സൂക്ഷിച്ചതായ 24.164 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെ വൈകിട്ടോടെ നടത്തിയ പരിശോധനയിലാണ് വാണിജ്യ അളവിൽ കഞ്ചാവ് കണ്ടെത്തിയത്. ഇയാളുടെ കൂട്ടാളി പുത്തൻകുന്ന്, മാക്കുറ്റി, തേക്കുംകാട്ടിൽ വീട്ടിൽ ടി.ആർ. നിഥുനെ(35) @ പുട്ടുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

വിൽപ്പനക്കായി കടത്തി കൊണ്ടുവന്ന ഒരു കിലോയിലധികം കഞ്ചാവുമായി നവംബർ ഒന്നിന് മാക്കുറ്റി പാലത്തിനടുത്ത് വെച്ച് എബി ഏലീയാസിനെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി ഡിവൈ.എസ്.പിയുടെ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയിരുന്നു. തുടർന്ന് എബി ഏലിയാസിൻ്റെ മാക്കുറ്റിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നും 7 ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ലഹരി പരിശോധനയിലാണ് വലിയ അളവിൽ കഞ്ചാവ് കണ്ടെത്തിയത്. ക്രഷറിലെ മാനേജറായ എബി ഏലിയാസിൻ്റെ മുറിയിൽ കട്ടിലിന്റെ അടിയിലെ ട്രോളി ബാഗിൽ 12 പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത് ഒഡീഷയിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. കോടതിയിൽ ഹാജരാക്കിയ എബിയെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ നാർകോട്ടിക് ആൻഡ് ജെൻ്റർ ജസ്റ്റിസ് ഡി.വൈ.എസ്.പി മനോഹരൻ ടി യുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ബത്തേരി ഡി.വൈ.എസ്.പി എം.എം. അബ്ദുൾ കരീമിന് കീഴിലുള്ള സ്ക്വാഡും, സി.ഐ ബിജു ആന്റണി, മീനങ്ങാടി എസ്.ഐ സി.നൗഫൽ, എ.എസ്.ഐ മോൻസി, എസ്.സി.പി.ഓമാരായ പ്രവീൺ, കെ.എസ് സുരേഷ്, സി.പി.ഒ.മാരായ എൻ.എ. തോമസ്, എം.എ. അർജുൻ, കെ.എസ് അജിൻ, വി.എം മജീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *