November 3, 2026

​ഗർഭിണിക്ക് അയേണിന് പകരം നൽകിയത് പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ്; ഡോക്ടർക്ക് സസ്പെൻഷൻ

0
WhatsApp Image 2026-11-03 at 2.22.52 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗർഭിണിയായ യുവതിക്ക് മരുന്നു മാറി നൽകിയ സംഭവത്തിൽ ഡോക്ടർക്ക് സസ്പെൻഷൻ. ഡോ. അനൂപിനെയാണ് സർവീസിൽ നിന്നും സസ്പെന്റ് ചെയ്തത്. ഒക്ടോബർ 30-ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പനമരം കീഞ്ഞുകടവ് വട്ടുകുത്ത് റാഹിന ആഷിഖി( 29) നാണ് ഇഞ്ചക്ഷൻ മാറി നൽകിയത്.

റാഹിന ഏഴ് മാസം ​ഗർഭിണിയാണ്. കൽപ്പറ്റ സർക്കാർ ആശുപത്രിയിൽ നിന്നും അയേണിനുള്ള ഇഞ്ചക്ഷന്റെ കുറിപ്പുമായാണ് യുവതി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയത്. രണ്ടാം തവണ ഇഞ്ചക്ഷനായി എത്തിയപ്പോഴാണ് തനിക്ക് തരുന്നത് ഈ മരുന്നല്ലെന്ന് യുവതി പറഞ്ഞത്. തുടർന്ന് ഡോക്ടർ മരുന്ന് പരിശോധിച്ച ശേഷം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷനാണെന്ന് കണ്ടെത്തുകയായിരുന്നു.

ഗർഭിണിയായ രോഗിക്ക് മരുന്ന് നിർദേശിക്കുന്നതിൽ അതീവ ജാഗ്രത പാലിക്കേണ്ടയിടത്ത് ഡോ. അനൂപിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അശ്രദ്ധയും കൃത്യവിലോപവും സംഭവിച്ചിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പനമരം സാമൂഹിക സർജനായ ഡോ. അനൂപ് കെ എയെ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *