രാത്രി കാല പാലിയേറ്റീവ് നഴ്സിന് യാത്രയയപ്പ് നൽകി
മാനന്തവാടി: പി.ടി.എച്ചിന്റെ രാത്രി കാല പാലിയേറ്റീവ് പരിചരണ വിഭാഗത്തിലെ ജനകീയ നഴ്സായ റസീന് യാത്രയയപ്പ് നൽകി. കഴിഞ്ഞ കുറേ വർഷങ്ങളായി മികച്ച സേവനത്തിലൂടെ പൊതുജനങ്ങളുടെയും രോഗികളുടെയും പ്രശംസ പിടിച്ചുപറ്റിയ റസീൻ വിദേശത്തേക്ക് പോകുന്നതിനോടനുബന്ധിച്ചാണ് പി.ടി.എച്ച് കമ്മിറ്റി യാത്രയയപ്പ് സംഘടിപ്പിച്ചത്.
കൺവീനർ അഡ്വ. പടയൻ റഷീദ് സ്വാഗതം പറഞ്ഞ യാത്രയയപ്പ് യോഗത്തിൽ കമ്മിറ്റി ചെയർമാൻ കെ.സി. അസീസ് അധ്യക്ഷത വഹിച്ചു. ഖാലിദ് മുതുവോടൻ, ഉസ്മാൻ പള്ളിയാൽ, റഫീഖ് ആലമ്പാടി, അത്തിലൻ ഇബ്രാഹീം ഹാജി, മൊയ്തുട്ടി വെട്ടൻ, ഉസ്മാൻ കൊക്കടവ്, കെ.ടി. അഷ്റഫ്, ജമാൽ സി.എച്ച്, ശിഹാബ് ആയാത്ത്, എടവക ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അർഷിത ബാരിക്കൽ, ജംഷീറ ഷിഹാബ് എന്നിവർ സംസാരിച്ചു.




Leave a Reply