അപർണ്ണ എം.ദാസിന് ഭൗതികശാസ്ത്രത്തിൽ ഡോക്ടറേറ്റ്
മാനന്തവാടി: മാനന്തവാടി സ്വദേശിനി അപർണ്ണ എം.ദാസിന് ഭൗതികശാസ്ത്രത്തിൽ ഡോക്‌ടറേറ്റ്. സ്പെയിനിലെ കാറ്റലോണിയ യൂണിവേഴ്‌സിറ്റിയിലുള്ള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫോട്ടോണിക് സയൻസസിൽ നിന്നാണ് അപർണ്ണ പിഎച്ച്.ഡി കരസ്ഥമാക്കിയത്. വൈദ്യുതരാസ പ്രവർത്തനങ്ങളിൽ കാറ്റലിസ്റ്റിന്റെയും ഇലക്ട്രോലൈറ്റിന്റെയും പ്രതലത്തിലുണ്ടാകുന്ന മാറ്റങ്ങളും അവയുടെ പ്രവർത്തനക്ഷമതയും സംബന്ധിച്ച പഠനത്തിനാണ് അപർണ്ണയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. റിട്ടയേർഡ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി. ഹരിദാസിൻ്റെയും അധ്യാപിക മിനി എ.യുടെയും മകളാണ്.




Leave a Reply