തിരുനെല്ലി ക്ഷേത്രത്തിലെ തുലാം വാവ് ബലി നവംബർ 9ന്
തിരുനെല്ലി: ശ്രീ തിരുനെല്ലി ക്ഷേത്രത്തിലെ തുലാം വാവ് ബലികർമ്മം നവംബർ 9ന് നടക്കും. രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ബലികർമ്മങ്ങൾ. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർഥം രശീതി വിതരണത്തിനും ബലിസാധനങ്ങൾ വിതരണം ചെയ്യുന്നതിനുമായി കൂടുതൽ കൗണ്ടറുകൾ തുറന്ന് പ്രവർത്തിക്കും. പാപനാശിനിയിൽ ബലികർമ്മം നടത്തുന്നതിനായി കൂടുതൽ കർമികളെയും നിയോഗിച്ചിട്ടുണ്ട്.
ഭക്തരുടെ യാത്രാസൗകര്യത്തിനായി അധിക ബസ് സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡിപ്പോയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അത്താഴവും പ്രഭാതഭക്ഷണവും ദേവസ്വം സൗജന്യമായി നൽകും.




Leave a Reply