November 5, 2026

വൈത്തിരി ഉപജില്ലാ ശാസ്ത്രമേളയിൽ സമ്പൂർണ ആധിപത്യം; ഓവറോൾ ചാമ്പ്യന്മാരായി നടവയൽ സെന്റ് തോമസ്

0
2fa4c18b-bf82-44cf-a1df-0b53f0eeebf0
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയ, ഐ.ടി. മേളകളിൽ മികവ് തെളിയിച്ച് നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.

രണ്ടുദിവസങ്ങളിലായി വൈത്തിരിയിൽ നടന്ന മേളയിലാണ് സ്കൂൾ സമ്പൂർണ വിജയം നേടിയത്. വിജയികളായ വിദ്യാർത്ഥികൾക്ക് നടവയലിൽ സ്വീകരണം നൽകി. പ്രിൻസിപ്പൽ ജെയിംസ് പോൾ, ഹെഡ്മാസ്റ്റർ കെ.ജെ. ബിജു, പി.ടി.എ. പ്രസിഡന്റ് പ്രിൻസ് ജോസഫ്, സിസ്റ്റർ പി.വി. സിനി എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *