November 7, 2026

കൽപ്പറ്റ എൻഎസ്എസ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റതായി പരാതി

0
WhatsApp Image 2026-11-05 at 7.11.19 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റതായി പരാതി. മേപ്പാടി പാലവയൽ സ്വദേശികളായ വിനോജ്–സാൻട്ര ദമ്പതികളുടെ മകൻ എം.പി. ഇമ്മാനുവലിനാണ് പരിക്കേറ്റത്. ഉച്ചഭക്ഷണ സമയത്താണ് മർദ്ദനമേറ്റതെന്നാണ് പരാതി. സംഭവത്തിൽ ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.

ഇതിനുമുമ്പും സമാനമായ സംഭവങ്ങൾ സ്കൂളിൽ ഉണ്ടായിട്ടുണ്ടെന്നും അന്ന് പരാതിപ്പെടാത്തതിനാൽ സീനിയർ വിദ്യാർത്ഥികൾ വീണ്ടും ക്രിമിനൽ സ്വഭാവത്തോടെ പെരുമാറുകയായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. പരിക്കേറ്റ ഇമ്മാനുവലിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *