November 7, 2026

എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ അറസ്റ്റിൽ

0
WhatsApp Image 2026-11-06 at 9.09.40 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ലക്കിടിയിൽ 8.520 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ മൂന്നാം പ്രതിയായ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടർ അറസ്റ്റിൽ.
വയനാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വൈത്തിരി പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട്ടെ സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയായ മലപ്പുറം മൊറയൂർ സ്വദേശി ലൗ ഡെൽ വീട്ടിൽ ഡോ. കെ. എൻ . മുഹമ്മദ് ഫാബിൻ (41) അറസ്റ്റിലായത്.

കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ നൗഫൽ , മുഹമ്മദ് നസീബ് എന്നിവരെ ഒക്ടോബർ 22 ന് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടർ കെ.എൻ. മുഹമ്മദ് ഫാബിനും കേസിലെ ഒന്നാം പ്രതിയായ നൗഫലും തമ്മിലുള്ള ഫോൺ കോളുകളും വാട്സാപ് ചാറ്റുകളും പണമിടപാട് വിവരങ്ങളും പോലീസ് കണ്ടെത്തി.

നർക്കോട്ടിക്ക് സെൽ ആൻ്റ് ജെൻ്റർ ജസ്റ്റീസ് ഡിവൈ.എസ്.പി മനോഹരൻ തച്ചമ്പത്തിൻ്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വൈത്തിരി സർക്കിൾ ഇൻസ്പെക്ടർ പി.ജി രാംജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിലെ മൂന്നാം പ്രതിയായ ഡോ. കെ. എൻ മുഹമ്മദ് ഫാബിനെ കുറിച്ച് സൂചന ലഭിച്ചത്.

കഴിഞ്ഞ ദിവസം കോഴിക്കോട് മണാശേരിയിലെ വാടക വീട്ടിന് സമീപത്തു നിന്ന് വൈത്തിരിപോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കൽപ്പറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാൻ്റ് ചെയ്ത് വൈത്തിരി സബ് ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചു വരികയാണ്.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *