ജില്ലാ ശാസ്ത്രമേള: ബത്തേരി ഉപജില്ല മുന്നിൽ; സ്കൂൾ വിഭാഗത്തിൽ ദ്വാരക ഒന്നാമത്
മാനന്തവാടി: ജില്ലാ ശാസ്ത്രമേളയുടെ ആദ്യദിനം പിന്നിടുമ്പോൾ ഉപജില്ലാ വിഭാഗത്തിൽ 1422 പോയിന്റുമായി സുൽത്താൻ ബത്തേരി ഒന്നാം സ്ഥാനത്ത്. 1409 പോയിന്റുമായി മാനന്തവാടി രണ്ടാം സ്ഥാനത്തും 1200 പോയിന്റുമായി വൈത്തിരി മൂന്നാം സ്ഥാനത്തുമാണ്.
സ്കൂൾ വിഭാഗത്തിൽ 288 പോയിന്റുമായി ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനത്തും 262 പോയിന്റുമായി നടവയൽ സെന്റ് തോമസ് സ്കൂൾ രണ്ടാം സ്ഥാനത്തും 252 പോയിന്റുമായി പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനത്തുമാണ്.
ഗണിതം, പ്രവർത്തിപരിചയം, ഐ.ടി. മത്സരങ്ങളാണ് ആദ്യദിനം പൂർത്തിയായത്. ശനിയാഴ്ച ശാസ്ത്ര, സാമൂഹ്യശാസ്ത്ര മേളകൾ നടക്കും.




Leave a Reply