November 11, 2026

മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർത്ഥികൾക്കെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പോലീസ്

0
6b3dbc5a-aebd-4734-8907-d542bb1c7215
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തെത്തുടർന്ന് വിദ്യാർത്ഥികൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ നടന്ന അധിക്ഷേപങ്ങൾക്കെതിരെ സൈബർ പോലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലക്ഷ്യമിട്ട് അപകീർത്തികരമായ പരാമർശങ്ങളും മോശം കമന്റുകളും പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി. പോക്സോ നിയമം, ഐ.ടി. ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

മീനങ്ങാടിയിലെ യു.ഡി.എഫ് നേതൃത്വം നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായസംഹിതയിലെ 79-ാം വകുപ്പ്, ഐ.ടി. ആക്ടിലെ 67 ബി വകുപ്പ്, പോക്സോ നിയമത്തിലെ 11(i), 12 വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

18 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥികളെ അപമാനിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകളും കമന്റുകളും പങ്കുവെച്ചവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചവരും പോലീസ് നിരീക്ഷണത്തിലാണെന്നാണ് വിവരം.

 

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *