November 11, 2026

ബ്രഹ്മഗിരി മീറ്റ് പ്ലാന്റ് വീണ്ടും തുറക്കാൻ നടപടി

0
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: നിക്ഷേപ പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മൂലം പ്രവർത്തനം നിർത്തിവെച്ചിരുന്ന സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി മീറ്റ് പ്ലാന്റ് വീണ്ടും തുറക്കാനുള്ള നടപടികൾ ആരംഭിച്ചു. സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിയുമായി ഉടൻ ധാരണാപത്രത്തിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

ഇതിന്റെ ഭാഗമായി പ്ലാന്റിലെ നവീകരണ പ്രവർത്തനങ്ങൾ അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. അടുത്ത ആറുമാസത്തിനുള്ളിൽ കമ്പനി പൂർണമായി പ്രവർത്തനക്ഷമമാക്കിയ ശേഷമായിരിക്കും ഉൽപ്പാദനം പുനരാരംഭിക്കുക. ആദ്യ ആറുമാസം ട്രയൽ എഗ്രിമെന്റ് വ്യവസ്ഥയിലായിരിക്കും കമ്പനി പ്രവർത്തിക്കുക. പ്രധാനമായും കയറ്റുമതി ലക്ഷ്യമിട്ടാണ് യു.പി കമ്പനി രംഗത്തെത്തുന്നത്. കമ്പനി പ്രവർത്തിച്ച് ലാഭത്തിലായ ശേഷമായിരിക്കും നിക്ഷേപകരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുക.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *