November 11, 2026

പെട്രോളിൽ എഥനോൾ അളവ് കൂടുതൽ: വയനാട്ടിലെ പമ്പുകളിലും പൊതുവിതരണ വകുപ്പിന്റെ മിന്നൽ പരിശോധന വരുന്നു

0
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പമ്പുകളിൽ അളവിൽ കൂടുതൽ എഥനോൾ കലർന്ന പെട്രോൾ വിൽക്കുന്നുവെന്ന വ്യാപക പരാതിയെ തുടർന്ന് സംസ്ഥാനത്ത് ആരംഭിച്ച പരിശോധന വയനാട് ജില്ലയിലേക്കും വ്യാപിപ്പിക്കുന്നു. ജില്ലയിലെ പ്രധാന പമ്പുകളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകൾ എൻ.എ.ബി.എൽ അംഗീകാരമുള്ള ലാബുകളിലേക്കും റീജനൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലാബിലേക്കും അയക്കുമെന്ന് പൊതുവിതരണ വകുപ്പ് അധികൃതർ അറിയിച്ചു. ഓരോ പമ്പിൽ നിന്നും ഒരു ലിറ്റർ വീതമുള്ള ആറ് കാൻ സാമ്പിളുകളാണ് ശേഖരിക്കുന്നത്. ഇതിൽ രണ്ടെണ്ണം എൻ.എ.ബി.എൽ ലാബിലേക്കും രണ്ടെണ്ണം റീജനൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലാബിലേക്കും രണ്ടെണ്ണം സിവിൽ സപ്ലൈസ് ഓഫീസിലേക്കും അയക്കുമ്പോൾ ബാക്കി രണ്ടെണ്ണം സീൽ ചെയ്ത് പമ്പിൽ തന്നെ സൂക്ഷിക്കും.

 

പെസോ അംഗീകൃത ബോട്ടിലുകളിൽ എണ്ണക്കമ്പനി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധനാസംഘം സാമ്പിളുകൾ എടുക്കുന്നത്. പരിശോധനാ ഫലം 10 ദിവസത്തിനകം വരുമെന്നും അളവിൽ കൂടുതൽ എഥനോൾ കണ്ടെത്തിയാൽ പമ്പ് ഉടമയ്‌ക്കും എണ്ണക്കമ്പനിക്കുമെതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചിട്ടുണ്ട്. മുൻപ് കർണാടകയിൽ നടത്തിയ പരിശോധനകളിൽ അനുവദനീയമായ 20 ശതമാനത്തിനു പകരം 30 ശതമാനം വരെ എഥനോൾ കണ്ടെത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചർച്ച നടത്തി കേരളത്തിലും പരിശോധന നടത്താൻ തീരുമാനിച്ചത്. കോഴിക്കോട്, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ റഹസ്യ സ്വഭാവത്തോടെ ആരംഭിച്ച പരിശോധന വരും ദിവസങ്ങളിൽ വയനാട്ടിലും ഊർജ്ജിതമാക്കും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *