November 10, 2026

മൂളിത്തോട് നാഷണൽ എൻ.പി. സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

0
WhatsApp Image 2026-11-09 at 8.03.11 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

എടവക: സംസ്ഥാന സർക്കാരിന്റെ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം നേടിയ മൂളിത്തോട് നാഷണൽ എൻ.പി. സ്കൂളിൽ ‘ശ്രേഷ്ഠം-2026’ വിജയോത്സവം സംഘടിപ്പിച്ചു. വിജയോത്സവം എം.എൽ.എ. ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ അധ്യക്ഷത വഹിച്ചു.

ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം പ്രൈമറി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനമാണ് സ്കൂൾ നേടിയത്. സംസ്ഥാനതലത്തിൽ ഒരു ലക്ഷം രൂപയും ജില്ലാതലത്തിൽ 50,000 രൂപയും പുരസ്‌കാരമായി ലഭിച്ചു.

കത്തോലിക്കാ സഭയിലെ മരിയൻ സന്യാസിനി സമൂഹമായ ഷേൺസ്റ്റാട്ട് സിസ്റ്റേഴ്സ് ഓഫ് മേരിയുടെ കീഴിലുള്ള വിദ്യാലയം പാഠ്യ-പാഠ്യേതര മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിന് അർഹമായത്. 1951-ൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ നിലവിൽ 250 വിദ്യാർഥികളും 13 അധ്യാപകരുമുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ജിൽസൺ തൂപ്പുങ്കര, ചിന്നമ്മ ജോസ്, ലീലാ ബാലൻ, ഫാ. സജി കോട്ടായിൽ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, എ.ഇ.ഒ. എം. സുനിൽകുമാർ, ഡയറ്റ് പ്രിൻസിപ്പൽ കെ.എം. സെബാസ്റ്റ്യൻ, പ്രധാനാധ്യാപിക സിസ്റ്റർ സിനി ഫ്രാൻസിസ്, ജോർജ് പടകൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *