November 14, 2026

കിണറ്റിൽ വീണ ആടിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

0
WhatsApp Image 2026-11-13 at 11.45.58 PM
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി മുനിസിപ്പാലിറ്റി 23-ാം ഡിവിഷനിലെ ഇലത്തുവയലിൽ ശ്രീമതി പാറ്റയുടെ ആട് കിണറ്റിൽ അകപ്പെട്ടു. മാനന്തവാടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും സേനാംഗങ്ങൾ സ്ഥലത്തെത്തി റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ കിണറ്റിലിറങ്ങി ആടിനെ സുരക്ഷിതമായി പുറത്തെടുത്ത് ഉടമസ്ഥയ്ക്ക് കൈമാറി.
രക്ഷാപ്രവർത്തനത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഒ.ജി. പ്രഭാകരൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സനൂപ് കെ.എ., മനു അഗസ്റ്റിൻ, ദീപ്ത് ലാൽ, ലജിത്ത് ആർ.സി., ഹോം ഗാർഡ് ബൈജു ഇ.ജെ. എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *