സംസ്ഥാന സബ്ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ് സംഘാടക സമിതി രൂപീകരിച്ചു
സുൽത്താൻ ബത്തേരി: നവംബർ 27,28, 29 തീയതികളിൽ സുൽത്താൻ ബത്തേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന സംസ്ഥാന സബ്ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ ഇന്ദ്രജിത് ഉദ്ഘാടനം ചെയ്തു. നെറ്റ്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നിസാർ കമ്പ അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോർജ് കോടാനൂർ മുഖ്യാതിഥിയായിരുന്നു.ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീ കടവൻ, ദീപ്തി കെ സ് എന്നിവർ സംസാരിച്ചു.




Leave a Reply