കോട്ടത്തറ സെൻ്റ് ആൻ്റണീസ് യു.പി. സ്കൂളിൽ ശിശുദിനം ആഘോഷിച്ചു
കോട്ടത്തറ: കോട്ടത്തറ സെൻ്റ് ആൻ്റണീസ് യു.പി. സ്കൂളിലെ ശിശുദിനാഘോഷം എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർ പി.എസ്. ഗിരീഷ്‌കുമാർ, കുട്ടികളുടെ പ്രധാനമന്ത്രി റിതുമിത ശ്രീജിത്ത്, സ്പീക്കർ സ്മിയ ഷാജി, സ്‌കൂൾ ലീഡർ കെ.എസ്. അഭിനന്ദ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡൻ്റ് ജിംസൺ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാമൻ കള്ളംതോട്, പ്രധാനാധ്യാപിക ടി.ജെ. ലിസി, വിദ്യാർത്ഥി പ്രതിനിധികളായ ഇവാനിയ സജീഷ്, അവനിക സുഭാഷ്, ലെന മരിയ എന്നിവർ പ്രസംഗിച്ചു. ഉപജില്ലാ മേളകളിലെ വിജയികളെ ചടങ്ങിൽ അനുമോദിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ശിശുദിന റാലിയും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.




Leave a Reply