വര്‍ണ്ണാഭമായി ശിശുദിനാഘോഷം: ശിശുദിന റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഫ്ലാഗ് ഓഫ് ചെയ്തു
കൽപ്പറ്റ: ജില്ലാ ശിശുക്ഷേമ സമിതിയുടെആഭിമുഖ്യത്തിൽ ജില്ലയില്‍ ശിശു ദിനാഘോഷം വര്‍ണ്ണാഭമായി സംഘടിപ്പിച്ചു.ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന ശിശുദിന റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡൻ്റും സ്പീക്കറും തുറന്ന വണ്ടിയിൽ റാലി നയിച്ചത് ശ്രദ്ധേയമായി. കളക്ടറേറ്റ് പരിസരത്ത് നിന്നും ആരംഭിച്ച റാലി എസ്.കെ.എം.ജെ സ്കൂൾ ജൂബിലി ഹാളിൽ സമാപിച്ചു.ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി അമേലിയ മനു ഉദ്ഘാടനം ചെയ്തു. ഭയമില്ലാതെ ചിരിക്കുകയും പ്രതീക്ഷയോടെ സ്വപ്നം കാണുകയും സ്വാതന്ത്ര്യത്തോടെ വളരുകയും ചെയ്യുന്ന ഒരു തലമുറയാണ് രാജ്യത്തിന്റെ യഥാർഥ സ്വപ്നമെന്ന് അമേലിയ മനു പറഞ്ഞു. കുട്ടികളുടെ പ്രസിഡന്റ് കെ.പി ഫിദ ഫാത്തിമ അധ്യക്ഷയായി. കുട്ടികളുടെ സ്പീക്കർ നൈനിക മനോജ് മുഖ്യപ്രഭാഷണം നടത്തി. കൽപ്പറ്റ നഗരസഭാ അധ്യക്ഷൻ പി. വിശ്വനാഥൻ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്ര വ്യാസ്, സ്കൂൾ പ്രധാനാധ്യാപകൻ എം.പി കൃഷ്ണകുമാർ, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ശാരദ സജീവൻ, ട്രഷറർ കെ സത്യൻ, ജോയിന്റ് സെക്രട്ടറി സി.കെ ഷംസുദീൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ സി. ജയരാജൻ, പി ഗീത, പി.ആർ ഗിരിനാഥൻ, എം ബഷീർ, വിദ്യാർഥിനികളായ ഇവാനിയ ടെസ, ഐൻ മറിയം, ജില്ലയിലെ എല്ലാ സ്കൂളുകളിലും നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.




Leave a Reply