November 14, 2026

തവിഞ്ഞാലിൽ ശുചിത്വ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ഐ.സി 100 ചലഞ്ച്

0
IMG-20261114-WA0224(1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഗ്രാമ പഞ്ചായത്തിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി സമ്പൂർണ ശുചിത്വം ഉറപ്പാക്കാൻ നിർമലം ക്യാമ്പയിന്റെ ഭാഗമായി ഐ.സി 100 ചലഞ്ച് ക്യാമ്പയിൻ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനപങ്കാളിത്തത്തോടെ ശുചിത്വ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനുമാണ് ഐ.സി 100 ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ബിജു ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു.ക്യാമ്പയിൻ്റെ ഭാഗമായി വിളംബര ജാഥയും പ്രവർത്തന അവലോകന യോഗവും നടന്നു. വാർഡ് തലത്തിൽ നിലവിലുള്ള മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്തി അവ വൃത്തിയുള്ള ശുചിത്വ കേന്ദ്രങ്ങളാക്കി മാറ്റാൻ യോഗം തീരുമാനിച്ചു. പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളിലും സമ്പൂർണ ശുചിത്വം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പാക്കാനും തീരുമാനമായി.ക്യാമ്പയിന്റെ ഭാഗമായി ഇതിനകം നടപ്പാക്കിയ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. തുടർപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഓരോ വാർഡിലും ജനപങ്കാളിത്തത്തോടെ ശുചിത്വ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനും യോഗം നിർദേശിച്ചു.മാലിന്യമുക്തവും വൃത്തിയുള്ളതുമായ തവിഞ്ഞാൽ എന്ന ലക്ഷ്യത്തിലേക്ക് ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, വിവിധ സംഘടനകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കാൻ യോഗം ആഹ്വാനം ചെയ്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *