November 14, 2026

വയനാടിന്റെ അഭിമാനമായി ആൽഫിയ മനു; സംസ്ഥാനതല പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം

0
IMG-20261114-WA0253
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേരള സംസ്ഥാന വനിത-ശിശു വികസന വകുപ്പ് സംഘടിപ്പിച്ച യു.പി വിഭാഗം പ്രസംഗമത്സരത്തിൽ ദ്വാരക എ.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ആൽഫിയ മനു മൂന്നാം സ്ഥാനം നേടി. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മിടുക്കിയായ ആൽഫിയ, ദ്വാരക അറക്കൽ വീട്ടിൽ ഹെൽന, മനു ദമ്പതികളുടെ മകളാണ്. നേരത്തെ സഹോദരി അമേലിയ മനു സംസ്ഥാനതല എൽ.പി പ്രസംഗവിജയിയായിരുന്നു. സഹോദരിമാരുടെ ഈ നേട്ടത്തിലൂടെ ദ്വാരക എ.യു.പി സ്‌കൂളും സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. വിദ്യാർത്ഥിനിയുടെ വിജയത്തിൽ സ്‌കൂൾ മാനേജ്‌മെന്റും പി.ടി.എയും അഭിനന്ദനങ്ങൾ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *