പുതിയിടം മക്കില മേഖലയിലെ ഭൂമിയുടെ ഫെയർവാല്യു കുറയ്ക്കണം; കർഷക കോൺഗ്രസ്
മാനന്തവാടി: തവിഞ്ഞാൽ വില്ലേജിലെ പുതിയിടം മക്കില മേഖലയിലെ ഭൂമിയുടെ ഫെയർവാല്യു കുറയ്ക്കണമെന്ന് കർഷക കോൺഗ്രസ് തവിഞ്ഞാൽ പഞ്ചായത്ത് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഉഷ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഭൂമിയുടെ ആധാരവില ഉയർന്നുനിൽക്കുന്നതിനാൽ പ്രദേശത്ത് ഭൂമി വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സർക്കാർ ഇടപെട്ട് നിലവിലെ ഫെയർവാല്യു കുറയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പി.വി. ജോണി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, കർഷക കോൺഗ്രസ് നേതാക്കളായ പി.എം. ബെന്നി, എം.വി. വിൻസന്റ്, എ.എം. നിഷാന്ത്, എ. പ്രഭാകരൻ, എക്കണ്ടി മൊയ്തുട്ടി തുടങ്ങിയവർ സംസാരിച്ചു.




Leave a Reply