November 14, 2026

വയോജന സംഗമം സംഘടിപ്പിച്ചു

0
IMG-20261114-WA0227
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ‘സ്നേഹസ്പർശം’ എന്ന പേരിൽ വയോജന സംഗമം സംഘടിപ്പിച്ചു. വിജയ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ. നിഖിൽ അധ്യക്ഷത വഹിച്ചു.100 വയസ്സ് പൂർത്തിയാക്കിയ ചങ്കിലി, കല്യാണി കുട്ടപ്പൻ, ഓണത്തി എന്നിവരെയും 80 വയസ്സ് പൂർത്തിയാക്കിയ 107 ദമ്പതിമാരെയും ചടങ്ങിൽ ആദരിച്ചു. വിവിധ കലാപരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചു. പുൽപ്പള്ളിയിൽ നടന്ന മതസൗഹാർദ റാലി ശ്രദ്ധേയമായി. വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ, വികസന സ്ഥിരം സമിതി അധ്യക്ഷ കലാരാജ് ഉണ്ണികൃഷ്ണൻ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈജ മഗേഷ്, വാർഡ് അംഗങ്ങളായ എം.ടി. കരുണാകരൻ, സെലിൻ മാനുവൽ, ദിൻഷു രവീന്ദ്രൻ, ഗീത കുഞ്ഞികൃഷ്ണൻ, സെക്രട്ടറി കെ.എ. ജയസുധ, അസിസ്റ്റന്റ് സെക്രട്ടറി ഷീന കെ. ദേവസ്യ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ എ.സി. ഉഷ, ലിയോ ജോണി എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *