ആരവം ഫുട്ബോൾ ടൂർണമെന്റ്; കിക്കോഫ് ഡിസംബർ 19-ന്
മാനന്തവാടി: ആരവം സീസൺ നാല് ഫുട്ബോൾ ടൂർണമെന്റ് ഡിസംബറിൽ വെള്ളമുണ്ടയിൽ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 19-നാണ് കിക്കോഫ്. അല്‍കരാമ ഗ്രൂപ്പിന്റെയും റിമാല്‍ ഗ്രൂപ്പിന്റെയും സ്പോണ്സര്ഷിപ്പിലാണ് ഈ വര്‍ഷം ടൂര്‍ണമെന്റ് നടത്തുന്നത്.
ഓള്സെവന്സ് ഫുട്ബോള്‍ അസോസിയേഷനു കീഴിലുള്ള ലക്കി സ്റ്റാർ കോട്ടപ്പുറം, മെഡിഗാർഡ് അരീക്കോട്, സോക്കർ ഷൊർണൂർ, ശാസ്താ മെഡിക്കൽ തൃശ്ശൂർ, കെ.ഡി.എസ്. കീഴ്ശ്ശേരി, എഫ്.സി. കൊണ്ടോട്ടി, സ്കൈ ബ്ലൂ എടപ്പാൾ, എഫ്.സി. മണ്ണാർക്കാട്, ടൗൺ ടീം അരീക്കോട്, യൂറോ സ്പോർട്സ് പടന്ന, റോയൽ ട്രാവൽസ് കോഴിക്കോട്, കെ.എഫ്.സി. കാളികാവ്, ജിംഖാന തൃശ്ശൂർ, എഫ്.സി. തൃക്കരിപ്പൂർ, അൽ മദീന ചെർപ്പുളശ്ശേരി, ഇസ്സ ഗ്രൂപ്പ് ചെർപ്പുളശ്ശേരി, മുസാഫിർ എഫ്.സി, കണ്ണൂർ, ഫിഫ മഞ്ചേരി, ഫിറ്റ്വൽ കോഴിക്കോട് തുടങ്ങിയ പ്രമുഖ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.
കായിക മത്സരങ്ങൾക്കപ്പുറം സാമൂഹിക ഉത്തരവാദിത്വത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയാണ് കഴിഞ്ഞ മൂന്നു വർഷമായി ആരവം ഫുട്ബോൾ ടൂർണമെ്റ് നടത്തുന്നത്. ടൂർണമെന്റ് നടത്തുന്നതിനായി വെള്ളമുണ്ട ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിന്റെ മൈതാനത്തിനു അനുമതി തേടിയിട്ടുണ്ട്.
സംഘാടക സമിതി ചെയര്മാന് പി.കെ. അമീന്, ജനറല്‍ കണ്‍വീനര്‍ സി.പി.എം. ജില്ലാ സെക്രട്ടറി കെ. റഫീഖ്, ടൂര്‍ണമെന്റ് കോഡിനേറ്റര്‍ എം. മുജീബ് റഹ്മാൻ, സംഘാടക സമിതി ഭാരവാഹികളായ സി.എം. അനിൽകുമാർ, ഇ.കെ. ഹമീദ്, ടി. അഷ്കർ, ഹാരിസ് മിന്നങ്കോടൻ, എ. റാഷിദ്, എ. മുഹമ്മദലി, എ.കെ. നാസർ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.




Leave a Reply