ജില്ലാ കലോത്സവം മെഗാ പോസ്റ്റർ പ്രകാശനം നിർവഹിച്ചു
മുട്ടിൽ : നവംബർ 23 മുതൽ 26 വരെ മുട്ടിൽ വയനാട് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന വയനാട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മെഗാ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ മുഹമ്മദ് ഷാ മാസ്റ്റർ, സ്ഥാപന മേധാവികളായ പി യു അൻവർ ഗൗസ്, പി ശ്രീജ, ബിനു മോൾ ജോസ്, ഇ ടി റിഷാദ് പി ടി എ പ്രസിഡന്റുമാരായ വി പി അഷ്‌റഫ്, ഇ സുബൈർ, പി ടി എ പ്രതിനിധികൾ, സ്റ്റാഫ് അംഗങ്ങൾ, ആയിരത്തോളം വിദ്യാർഥികൾ എന്നിവർ ഒരുമിച്ചാണ് പോസ്റ്റർ പ്രകാശന കർമ്മം നിർവഹിച്ചത്. മേളയുടെ ഭാഗമായി മികച്ച മുന്നൊരുക്കങ്ങളാണ് സംഘാടക സമിതി ഒരുക്കുന്നത്.




Leave a Reply