സർക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങൾക്കെതിരെ കേരള പ്രവാസി സംഘം സായാഹ്ന ധർണ്ണയും ഒപ്പ് ശേഖരണവും നടത്തി
കൽപറ്റ: യു.ഡി.എഫ് സർക്കാരിന്റെ പ്രവാസി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണയും ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു. പ്രവാസി പെൻഷൻ കുടിശിക ഉടൻ തീർത്ത് നൽകുക, അന്യായമായ നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർദ്ധനവ് പിൻവലിക്കുക, പ്രവാസി സാന്ത്വന പദ്ധതികൾ പുനഃസ്ഥാപിക്കുക, ലോകകേരള സഭ പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.മീനങ്ങാടി, സുൽത്താൻ ബത്തേരി, പുൽപള്ളി, മാനന്തവാടി എന്നിവിടങ്ങളിൽ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയുമായ അഡ്വ. സരുൺ മാണിയും കൽപറ്റ, കോട്ടത്തറ, വൈത്തിരി, പനമരം എന്നിവിടങ്ങളിൽ ജില്ലാ പ്രസിഡന്റ് പി.ടി. മൻസൂറും സമരം ഉദ്ഘാടനം ചെയ്തു. കെ.കെ. നാണു, കെ. സേതുമാധവൻ, കെ.ആർ. രഘു, എൻ.എ. മാധവൻ, സി.കെ. ഷംസുദ്ദീൻ, അഡ്വ. വിനു മാത്യു, പി.വി. സാമുവൽ, അഡ്വ. പ്രമോദ്, കെ. സൈനബ, കെ.എൻ. ജയചന്ദ്രൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി. തുടർപ്രക്ഷോഭങ്ങളുടെ ഭാഗമായി നവംബർ 19ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ കലക്ടറേറ്റിലേക്ക് മാർച്ചും 27, 28 തീയതികളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ദ്വിദിന സത്യാഗ്രഹവും സംഘടിപ്പിക്കും.




Leave a Reply