സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി
കൽപ്പറ്റ: തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക എന്ന മുദ്രാവാക്യമുയർത്തി ഡൽഹി ജന്തർ മന്ദിറിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വയനാട് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് മുൻ പ്രസിഡണ്ട് ജസ്റ്റിൻ ബേബി ധർണ്ണ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ജില്ലാ പ്രസിഡണ്ട് ജോസഫ് മാണിശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി സി. പ്രഭാകരൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി വേണു മുള്ളോട്ട് നമ്പ്യാർ, ജില്ലാ ട്രഷറർ പി. അപ്പൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. ധർണ്ണയോടനുബന്ധിച്ച് നടന്ന പ്രകടനത്തിന് പി.ജെ. ആന്റണി, ജി. ചന്തുകുട്ടി, യു.കെ. നാരായണൻ, പി. സിസിലി, എസ്. നളിനി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.




Leave a Reply