November 19, 2026

സംരംഭക പരിശീലനം സംഘടിപ്പിച്ചു

0
WhatsApp Image 2026-11-18 at 7.00.40 AM (1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെ വനിതകള്‍ക്കായി വ്യാവസായിക സ്വയംതൊഴില്‍ സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ സംഘടിപ്പിച്ച സംരംഭകത്വ പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ വനിതാ കൂട്ടായ്മകള്‍ ജില്ലയുടെ തനത് വിഭവ സാധ്യതകള്‍ പ്രയോജനപ്പെടുത്തി സംരംഭങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്നും ഇതിലൂടെ വയനാടിനെ സംരംഭകത്വ ജില്ലയായി മാറ്റാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. പരിശീലനത്തില്‍ 81 കുടുംബശ്രീ സംരംഭകര്‍ പങ്കെടുത്തു. സംരംഭകത്വം, വായ്പ, കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളില്‍ അബ്ദുള്‍ റഷീദ്, നിതിന്‍, അര്‍ഷക്ക് സുല്‍ത്താന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗിരിജ കൃഷ്ണന്‍ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.ജി സുകുമാരന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിനി തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അമല്‍ ജോയ്, കെ.ആര്‍ ജിതിന്‍, ലിസി ജോസ്, സുനില്‍ കുമാര്‍, കമല രാമന്‍, ഷീജ സതീഷ്, ജില്ലാ കുടുംബശ്രീ മിഷന്‍ അക്കൗണ്ടന്റ് സമീമ എന്നിവര്‍ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *