കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി
കല്‍പ്പറ്റ :മാഫിയ സംരക്ഷകന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു കെപിസിസി മെമ്പര്‍ പി പി ആലി,ടി ജെ ഐസക്,പി വിനോദ് കുമാര്‍,സി എ അരുണ്‍ദേവ്,ഹര്‍ഷല്‍ കോന്നാടന്‍,എസ് മണി,എബ്രഹാം മാസ്റ്റര്‍,സെബാസ്റ്റ്യന്‍ കല്‍പ്പറ്റ,പി കെ മുരളി,കെ ശശികുമാര്‍,ആയിഷ പള്ളിയാല്‍,ഡിന്റോ ജോസ്,മുഹമ്മദ് ഫെബിന്,രമ്യ ജയപ്രസാദ്,സുനീര്‍ ഇത്തിക്കല്‍,കെ രാജന്,വാസു മുണ്ടേരി, തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply