May 12, 2026

വ്യാപാരി കടയ്ക്കുള്ളിൽ ആത്മഹത്യ ചെയ്തു

0
Img 20240911 Wa00252
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പാടിച്ചിറ കിളിയാംകട്ട ജോസ് (68) ആണ് മരിച്ചത്. പാടിച്ചിറ ടൗണിൽ പച്ചക്കറി കട നടത്തിവരികയായിരുന്നു. ഇന്നലെ പകൽ ജോസ് പാടിച്ചിറയിലെ കടയിലുണ്ടായിരുന്നു. വൈകുന്നേരത്തോടെ ജോസിനെ കാണാതായതിനെ തുടർന്ന് നാട്ടുകാർ ഫോണിലും മറ്റും വിളിച്ചുനോക്കിയെങ്കിലും ലഭിച്ചില്ല. സന്ധ്യയോടെയാണ് പച്ചക്കറി കടയോട് ചേർന്നുള്ള ജോസിന്റെ അടച്ചിട്ട കോഴിക്കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽക്കൂട്ടത്തിലും ബാങ്കിലുമൊക്കെയായി സാമ്പത്തിക ബാധ്യതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പച്ചക്കറി കച്ചവടത്തിന് പുറമേ പാടിച്ചിറ ടൗണിലെ ചുമട്ടുതൊഴിലാളികൂടെയാണ് ജോസ്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ബത്തേരി ഗവ.താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *