സ്വഛ താ ഹി സേവാ ക്യാമ്പയിൻ സംഘടിപ്പിച്ച് ഫാദർ ജി കെ എം . എച്ച് എസ് എസ്
കണിയാരം: ഫാദർ ജി കെ എം , എച്ച് എസ് എസ് ലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24 എൻഎസ്എസ് ദിനാചരണം സ്വഛ താ ഹി സേവാ ക്യാമ്പയിൻ്റെ ഭാഗമായി മാനന്തവാടി വയനാട് മെഡിക്കൽ കോളേജിലെ കാത്ത് ലാബിന്റെ ശുചീകരണ പ്രവർത്തനങ്ങളോടെ സമുചിതമായി ആചരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എൻ പി മാർട്ടിൻ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പി.ടി എ പ്രസിഡണ്ട് കബീർ മാനന്തവാടി അദ്യക്ഷത വഹിച്ചു.
വയനാട് മെഡിക്കൽ കോളേജ് ഡിഎംഒ ഡോക്ടർ കാവ്യ, നേഴ്സിങ് സൂപ്രണ്ടുമാരായ ബീന, ഷാലി, ശ്രീദേവി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. പ്രോഗ്രാം ഓഫീസർ കെ എ ഐബി, മറ്റ് അധ്യാപകർ, എൻഎസ്എസ് വോളണ്ടിയേഴ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.





Leave a Reply