സ്റ്റോപ് മെമ്മോയ്ക്ക പുല്ലുവില; ചേകാടിയിലെ കുതിരാലയം പ്രവർത്തനം സജീവം
ചേകാടി : വനവാസികളുടെയും കർഷകരുടെയും എതിർപ്പിനു പുല്ലുവില കൽപിച്ച് ചേകാടിയിലെ കുതിരാലയത്തിന്റെ പ്രവർത്തനം കൂടുതൽ സജീവമായി. 4 മാസം മുൻപാരംഭിച്ച കുതിരാലയത്തിനെതിരെ പ്രദേശത്തെ കർഷകർ രംഗത്തിറങ്ങുകയും മാധ്യമവാർത്തകളുണ്ടാവുകയും ചെയ്തതോടെ മൗനംവെടിഞ്ഞ വിവിധവകുപ്പ് ഉദ്യോഗസ്ഥരും ഇപ്പോൾ നിയമലംഘനങ്ങൾക്കു കൂട്ടുനിൽക്കുന്നു. അനധികൃത നിർമാണം നിർത്തണമെന്നും പാടത്തെ കുതിരാലയം പൊളിച്ചുനീക്കണമെന്നുമാവശ്യപ്പെട്ട് പുൽപള്ളി വില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.
لم
പൂർവസ്‌ഥിതിയിലാക്കണമെന്നും നീരൊഴുക്ക് തടയും വിധത്തിലുള്ള കനാലുകളും ചാലുകളും നികത്തി പൂർവസ്‌ഥിതിയിലാക്കണമെന്നാവശ്യ കൃഷിവകുപ്പും നോട്ടിസ് നൽകിയിരുന്നു.എന്നാൽ ഇതെല്ലാം അവഗണിച്ച് നടത്തിപ്പുകാർ സ്ഥലത്ത് കൂടുതൽ നിർമാണങ്ങൾ നടത്തി. കുതിരാലയത്തിന് അനുമതിക്ക് അപേക്ഷ ലഭിക്കുകയോ, യാതൊരു അനുമതിയും നൽകുകയോ ചെയ്തിട്ടില്ലെന്ന് പഞ്ചായത്ത് പറയുന്നു.
വനംവകുപ്പിനും ഇതേ നിലപാടാണ്. പ്രദേശത്തെ ഗോത്രസമൂഹത്തിനു ബുദ്ധിമുട്ടായ കേന്ദ്രം അടച്ചുപൂട്ടുമെന്ന് ആദിവാസി ക്ഷേമമന്ത്രിയും ഉറപ്പുനൽകിയിരുന്നു. തിരുനെല്ലിയിൽ കിടപ്പാടമില്ലാത്ത ആദിവാസികൾതാമസിച്ചിരുന്ന കുടിലുകൾ പൊളിച്ചുമാറ്റാൻ മുന്നിട്ടിറങ്ങിയ അധികൃതർ നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് ചേകാടിയിൽ തുടരുന്ന അനധികൃത കേന്ദ്രത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത് ഇരട്ടനീതിയാണെന്നു പ്രദേശത്തെ ഗോത്രസമൂഹം ആരോപിക്കുന്നു. ഉദ്യോഗസ്ഥ അനാസ്ഥ ചൂണ്ടിക്കാട്ടിയും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ വിവരിച്ചും പാടശേഖരസമിതിയുടെ നേതൃത്വത്തിൽ റവന്യു മന്ത്രിക്ക് ഭീമഹർജി നൽകിയിട്ടുണ്ട്. തങ്ങളുടെ പരാതിപരിഹരിക്കാതെ പാടത്ത് ഇനി വിത്തിറക്കില്ലെന്നും കർഷകർ പറയുന്നു.
കുതിരാലയത്തിലേക്കുള്ള പ്രവേശനത്തിന് 20 രൂപയും കുതിരസവാരിക്ക് 200 രൂപയും അടയ്ക്കണമെന്ന ബോർഡ് സ്‌ഥാപിച്ചതിലൂടെ വിലക്കുകളും പ്രതിഷേധവുമൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന സന്ദേശമാണ് നടത്തിപ്പുകാർ നൽകുന്നതെന്നു പ്രദേശവാസികൾ ചൂണ്ടിക്കാട്ടി. ഉദ്യോഗസ്‌ഥ, രാഷ്ട്രീയ സംരക്ഷണമുള്ളതിനാലാണ് നിയമലംഘനം ആവർത്തിക്കുന്നതെന്നും ഭരണ- പ്രതിപക്ഷ പാർട്ടികൾ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും സമരസമിതി ആരോപിച്ചു.





Leave a Reply