July 10, 2026

ഇംഗ്ലീഷ് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

0
Img 20241205 Wa0016
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി :പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി ഓടപ്പള്ളം ഗവൺമെൻറ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് സഹവാസ ക്യാമ്പ് സുൽത്താൻബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ പ്രിയ വിനോദ് അധ്യക്ഷയായിരുന്നു. കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഭാഷാശേഷികൾ വികസിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച ക്യാമ്പിന് ഡോ.കെ.എസ്. വാസുദേവൻ (റിട്ട. ഡയറ്റ് ലക്ചറർ, കോഴിക്കോട്) നേതൃത്വം നൽകി. തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾക്കായി നടന്ന ക്യാമ്പിൽ തീയേറ്റർ ഗെയിമുകൾ, ലാംഗ്വേജ് ഗെയിമുകൾ ലേഖന പ്രവർത്തനങ്ങൾ, തുടങ്ങിയവ നടന്നു.

ഷിമോദ് ഇരുളം നൽകിയ പ്രത്യേക സെഷനും ക്യാമ്പിൻ്റെ ഭാഗമായിരുന്നു. ഹെഡ്മിസ്ട്രസ് കമലം കെ സ്വാഗതവും മേഘാ മെറിൻ നന്ദിയും പറഞ്ഞു. ഡയറ്റ് ലക്ചറർ സതീഷ് കുമാർ മുഖ്യാതിഥിയായിരുന്നു. ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷിജിത, പിടിഎ പ്രസിഡണ്ട് കെ പി അനില്‍, എം സി ശരത് തുടങ്ങിയവർ സംസാരിച്ചു. ട്രൈബൽ പ്രമോട്ടർമാർ, ഊരുകൂട്ട വാളണ്ടിയർമാർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *