November 11, 2026

വയനാട്ടിലെ വികസന പ്രവർത്തനങ്ങളിൽ പരിശോധന ആവശ്യം: മന്ത്രി കെ.എം ഷാജി

0
WhatsApp Image 2026-07-10 at 7.38.36 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: വയനാട്ടിൽ നടത്തുന്ന വികസന പ്രവർത്തനങ്ങള്‍ക്ക് പരിശോധന ആവശ്യമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. കള്ളാടി മണ്ണിടിച്ചിൽ മേഖല സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണാതായവരെ കണ്ടെത്തുന്നതിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. അതിന് ശേഷം അപകടം സംബന്ധിച്ച് അന്വേഷണം നടത്തും. അന്വേഷണം പൂർത്തിയായ ശേഷം മാത്രമെ തുടർ പ്രവർത്തനങ്ങള്‍ നടപ്പാക്കവെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. അടിക്കടി ദുരന്തങ്ങളുണ്ടാവുന്നതിൽ ജില്ലയിലെ ജനങ്ങൾ പരിഭ്രാന്തരാണ്.

ജില്ലയില്‍ നടത്തുന്ന എല്ലാ പ്രവൃത്തികളും ഭൂമിശാസ്ത്ര പ്രത്യേകതകൾ കണക്കിലെടുത്താവണമെന്ന നിരീക്ഷണമാണ് മന്ത്രിസഭ വിലയിരുത്തിയത്. അപകച്ചെ സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം ശേഖരിക്കും. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള അഭിപ്രായങ്ങളെ കൂടുതൽ മുഖവിലയ്ക്ക് എടുത്തായിരിക്കും മുന്നോട്ടുള്ള പ്രവർത്തനങ്ങളെന്നും മന്ത്രി കെ.എം ഷാജി പറ‌ഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *