June 19, 2026

ബത്തേരിയെ ചെങ്കടലാക്കി സി പി ഐ എം സമാപന സമ്മേളനം 

0
Img 20241223 214430
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:കഴിഞ്ഞ ദിവസങ്ങളിലായി ബത്തേരിയിൽ നടന്ന സി പി ഐ എം വയനാട് ജില്ലാ സമ്മേളനത്തിനു സമാപന സമ്മേളനം ബത്തേരിയെ ചെങ്കടലാക്കി.

 

ജില്ലയുടെ നീറുന്ന പ്രശ്‌നങ്ങളും വികസന വിഷയങ്ങളും വയനാട് സമ്മേളനത്തിൽ സജീവ ചർച്ചയായി. പ്രശ്‌നപരിഹാരങ്ങൾക്കുള്ള തീരുമാനങ്ങളുമുണ്ടായി. മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം, ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനം, പൂഴിത്തോട്‌–-പടിഞ്ഞാറത്തറ ബദൽ പാത, ഭൂപ്രശ്‌നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ അംഗീകരിച്ചു. കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുമുണ്ടായി.

 

സമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ പകൽ മൂന്നിന്‌ റാലി ആരംഭിച്ചു . സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (നഗരസഭാ സ്‌റ്റേഡിയം) പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഉദ്‌ഘാടനംചെയ്തു . സിപിഐ എം ജില്ലാ കമ്മിറ്റി രൂപീകരിച്ച്‌ അരനൂറ്റാണ്ട്‌ പിന്നിട്ടശേഷമുള്ള സമ്മേളനമാണ്‌ ഇത്തവണത്തേത്‌. നാലാം തവണയാണ്‌ സമ്മേളനത്തിന്‌ ബത്തേരി ആതിഥേയത്വം വഹിച്ചത്‌.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *