വിൻഫാം പ്രൊഡ്യൂസർ കമ്പനിയുടെ ആദ്യ ഔട്ട്ലറ്റ് ഉദ്ഘാടനം ചെയ്തു
മുട്ടിൽ: സംസ്ഥാന സർക്കാരിൻറെ എഫ് പി ഓ പ്രോത്സാഹന പദ്ധതി പ്രകാരം രൂപീകരിച്ചതും മുട്ടിൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്നതുമായ വിൻഫാം പ്രൊഡ്യൂസർ കമ്പനിയുടെ വിവിധ ഉത്പന്നങ്ങളുടെ വിപണനത്തിനായി ജില്ലയിലെ ആദ്യ ഔട്ട്ലറ്റും കളക്ഷൻ സെന്ററും മുട്ടിൽ പാറക്കലിൽ വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ. ഫാ. തോമസ് ജോസഫ് തേരകം അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രിക കൃഷ്‌ണൻ ഔട്ട്ലറ്റിന്റെയും, മുട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു കളക്ഷൻ സെൻററിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ആദ്യവില്പന വയനാട് ആത്മ പ്രോജക്‌ട് ഡയറക്‌ടർ ജ്യോതി പി ബിന്ദുവും ഗിഫ്റ്റ് പാക്കറ്റ് വിതരണം ജില്ലാ വ്യവസായ കേന്ദ്രം എ. ഡി. ഐ. ഒ അയ്യപ്പൻ എൻ ഉം നടത്തി. വാർഡ് മെമ്പർ ലീന സി നായർ, മുട്ടിൽ കൃഷി ഓഫീസർ മുഹമ്മദ് ഷഫിഖ് പി. കെ. ഐ സി സി ഓ എ ജില്ലാ കോഡിനേറ്റർ ജിഷ്ണു പി ആർ, വിൻഫാം കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ ബിജോയ് വി. എ., സി. ഇ. ഒ. നിമിഷ ജോൺ പി.ജെ.എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ കർഷക കൂട്ടായ്മകളുടെ പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു. കമ്പനി ഡയറക്ടർമാരായ ജോർജുകുട്ടി അഗസ്റ്റിൻ, ജോർജ് മൂലംപറമ്പിൽ കുര്യൻ, ഇത്തമ്മ ജോസഫ്. കുരുവിള ജോസഫ്, പള്ളിത്താഴത്ത് ബേബി കുര്യാക്കോസ്, റിഫിൻ ചാൾസ് പൊൻവേലി സോജൻ, ജോർജ് പോത്തൻ, ആന്റണി പാറക്കൽ കുര്യൻ, ജോസ് മാത്യൂ പുഞ്ചയിൽ, ജനറൽ മാനേജർ ബാലകൃഷ്‌ണൻ എം. എം എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.





Leave a Reply