ചൂരൽമല ദുരന്ത ബാധിതരായ കുടുംബത്തിന് ഡബ്ല്യൂ എം ഒ ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു
പടിഞ്ഞാറത്തറ : ചൂരൽമല ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഡബ്ല്യൂ എം ഒ ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ചു നൽകുന്ന ഭവനത്തിനുള്ള കുറ്റിയടി കർമ്മം സയ്യിദ് ഷിഹാബുദീൻ ഇമ്പിച്ചി കോയ തങ്ങൾ പേരാൽ നിർവ്വഹിച്ചു. മുണ്ടക്കുറ്റിയിൽ കല്ലാച്ചി സൂപി ഹാജി അവരുടെ ഭാര്യ ആയിഷ ഹജ്ജുമ്മ എന്നവർ സംഭാവന നൽകിയ ഭൂമിയിലാണ് ഭവനം നിർമ്മിച്ചു നൽകുന്നത്. വിദ്യാർത്ഥികളുടെ വാർഷിക പ്രോഗ്രാമിനായി രക്ഷിതാക്കൾ നീക്കി വെച്ച പണവും വിദ്യാർത്ഥികളുടെ പണ ശേഖരത്തിൽ നിന്നുമാണ് ഭവന നിർമാണത്തിനുള്ള ഫണ്ട് കണ്ടെത്തിയിട്ടുള്ളത്. ചടങ്ങിൽ ഡബ്ല്യൂ എം ഒ
വൈസ് പ്രസിഡന്റ് മായൻ മണിമ,അഹ്മദ് മാസ്റ്റർ,സ്കൂൾ കൺവീനർ സി ഇ ഹാരിസ്,പ്രിൻസിപ്പൽ നൗഷാദ് ഗസാലി,പി ടി എ പ്രസിഡന്റ് നവാസ് സി കെ,കെ ടി കുഞ്ഞബ്ദുള്ള , സി കെ ഇബ്രാഹിം, ശംസുദ്ധീൻ എൻ പി, ഹാരിസ് കണ്ടിയൻ, ജിസ്‌മോൻ, ഉസ്മാൻ കളത്തിൽ, രാമചന്ദ്രൻ, മമ്മൂട്ടി,കാഞ്ഞായി ഉസ്മാൻ, ഷമീർ കാഞ്ഞായി, ജോയ് മുണ്ടകുറ്റി, പാറ ഇബ്രാഹിം, സൂപി മുസ്‌ലിയാർ, അഷ്‌റഫ് ദാരിമി, ഹഫ്‌സത്, അസീസ് മുണ്ടകുറ്റി, ആഷിഖ് വാഫി എന്നിവർ സംബന്ധിച്ചു.





Leave a Reply