April 17, 2026

നടവയൽ കേന്ദ്രമാക്കി താലൂക്കും വിദ്യാഭ്യാസ ഉപജില്ലയും രൂപീകരിക്കുക: എ.കെ.എസ്.ടി.യു

0
Img 20250102 Wa0054
By ന്യൂസ് വയനാട് ബ്യൂറോ

 

 

നടവയൽ : നടവയൽ കേന്ദ്രമാക്കി താലൂക്കും വിദ്യാഭ്യാസ ഉപജില്ലയും രൂപീകരിക്കണമെന്ന് നടവയലിൽ നടന്ന എ.കെ.എസ്.ടി.യു. വയനാട് ജില്ല സമ്മേളനം ഐക്യഖണ്ഡേന ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനം എ.കെ.എസ്.ടി.യു. മുൻ സംസ്ഥാന കമ്മിറ്റി അംഗം വി. ദിനേശ്കുമാർ ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. ബിജു സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക, വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കുക, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം കാര്യക്ഷമമാക്കുക, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, പൊതു വിദ്യാഭ്യാസ മേഖലയുടെ ഏകീകരണം ഉടൻ പൂർത്തിയാക്കുക, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, പ്രീപ്രൈമറി സംവിധാനം ഏകീകരിച്ച് സേവന വേതന വ്യവസ്ഥകൾ പുനക്രമീകരിക്കുക, എയ്ഡഡ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ഉച്ചഭക്ഷണം, വിദ്യാവാഹിനി പദ്ധതികൾക്ക് ആവശ്യമായ തുക സമയബന്ധിതമായി അനുവദിക്കുക, പൊതുവിദ്യാഭ്യാസ മേഖലയുടെ ഏകീകരണം ഉടൻ പൂർത്തിയാക്കുക, പ്രൈമറി ഹെഡ്മാസ്റ്റർ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ തുടങ്ങിയ സ്ഥാപന മേധാവികളുടെ അമിത ജോലിഭാരം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ ത്വരിതപ്പെടുത്തുക, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ. മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. സ്റ്റാൻലി ജേക്കബ്, വി.എം. ഗ്രേസി, ലീമ സ്റ്റാൻലി, കെ. സജിത്ത് കുമാർ, കെ.വൈ. ജോർജ്, എൻ പി ഗീതാ ഭായ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ഷാനവാസ് ഖാൻ രക്തസാക്ഷി പ്രമേയവും, ജിത്തുരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *