August 21, 2026

സംസ്ഥാന പഞ്ചഗുസ്‌തി മൽസരത്തിൽ ഒന്നാം സ്ഥാനം നേടി ആൽബർട്ട് കെ ഷിനു.

0
Img 20250105 Wa0013
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കോഴിക്കോട് വെച്ച് കഴിഞ്ഞ ദിവസം

നടന്ന സംസ്ഥാന പഞ്ചഗുസ്‌തി ചാമ്പ്യൻഷിപ്പിൽ ജൂനിയർ ബോയ്‌സ് 60 കിലോ വിഭാഗത്തിൽ ലെഫ്റ്റ് ഹാൻഡിൽ ഒന്നാം സ്ഥാനം നേടി സീതാമൗണ്ട് സ്വദേശിയായ ആൽബർട്ട് കെ ഷിനു. മുള്ളൻകൊല്ലി ഹയർ സെക്കൻഡറി സ്ക്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ചുരുങ്ങിയ കാലത്തെ പരിശീലനം കൊണ്ടാണ് ഈ വിജയം നേടിയെടുത്തത്. നാഷണൽ ചാമ്പ്യൻ നവീൻ പോളാണ് പരിശീലകൻ. പിതാവ് ഷിനു കച്ചിറയിൽ (സ്ഥിരം സമിതി അധ്യക്ഷൻ മുള്ളൻകൊല്ലി) മാതാവ് സാന്റി (അധ്യാപിക പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻ സ്ക്‌കൂൾ ). ബ്ലെസ്വിൻ, ജുവൽ തെരേസ എന്നിവർ സഹോദരങ്ങളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *