April 21, 2026

സംസ്ഥാനതല ബഡ്സ് കലോത്സവത്തിൽ ജില്ലക്ക് കിരീടം*

0
Img 20250111 215431
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :സംസ്ഥാനതല ബഡ്സ് കലാമേളയിൽ ജില്ലയ്ക്ക് കലാകിരീടം. രണ്ട് ദിനങ്ങളിലായി കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന “തില്ലാന” കുടുംബശ്രീ ബഡ്‌സ് സംസ്ഥാന കലോത്സവത്തിലാണ് ജില്ല കലാകിരീടം നിലനിര്‍ത്തിയത്. 22 ഇനങ്ങളിലായി 47 പോയിൻ്റ് നേടിയാണ് ജില്ല രണ്ടാം തവണയും ചാമ്പ്യന്മാരായത്. തൃശ്ശൂര്‍ ജില്ല 27 പോയിന്റോടെ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം ജില്ല 25 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാപന സമ്മേളനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജില്ലക്ക് അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും മൃഗ സംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കൈമാറി. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കുടുംബശ്രീ നടത്തുന്ന 212 ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളും 166 ബഡ്‌സ് സ്‌കൂളുകളും ഉള്‍പ്പെടുന്ന 378 ബഡ്‌സ് സ്ഥാപനങ്ങളില്‍ നിന്നുള്ള 13000 ത്തിലേറെ കുട്ടികള്‍ക്കായി ജില്ലാതല കലോത്സവങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ജില്ലാതല കലോത്സവങ്ങളില്‍ വിജയിച്ച 450 ഓളം പരിശീലനാര്‍ത്ഥികളാണ് ജനുവരി 9, 10 തിയതികളിലായി തില്ലാന സംസ്ഥാന ബഡ്‌സ് കലോത്സവത്തിന്റെ ഭാഗമായത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *