April 20, 2026

വൈത്തിരി ജി.എച്ച്.എസ്.എസ് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

0
IMG_20260420_220452
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: പോയകാലത്തിന്റെ സ്മരണകൾ പുതുക്കി വൈത്തിരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ സംഗമത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. 1953 മുതൽ 2025 വരെയുള്ള കാലയളവിൽ യു.പി, എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി ബാച്ചുകളിൽ പഠിച്ചിറങ്ങിയ നൂറുകണക്കിന് വിദ്യാർത്ഥികളാണ് സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നത്. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.എം.എ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. പി. ഗഗാറിൻ, എം.വി. വിജേഷ്, സാജിത് കുന്നത്ത് എന്നിവർ പ്രസംഗിച്ചു. വത്സല സദാനന്ദൻ, തസ്‌നി, ഡോളി ജോസ്, എൽസി ജോർജ്ജ്, ജസ്‌ന, റസീന കെ, ഫൈസൽ കെ, അയന എൻ.പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സലിം മേമന സ്വാഗതവും സി.കെ. പ്രിയരഞ്ജിനി നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *