മക്കിയാട് സെൻ്റ് ജൂഡ്പള്ളിയിൽ തിരുന്നാൾ ആരംഭിച്ചു.
മക്കിയാട് : സെൻ്റ് ജുഡ് ഇടവക ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൂദാ സ്ലീഹായുടെയും, പരിശുദ്ധ കന്യകാമറിയത്തിൻ്റെയും, വി. സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുന്നാളും 9 ദിവസം നീണ്ടുനിൽക്കുന്ന വിശുദ്ധ യൂദാ തദേവൂസിൻ്റെ നവനാൾ നൊവേനയും ആരംഭിച്ചു. തിരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാദർ സന്തോഷ് കാവുങ്കൽ കൊടി ഉയർത്തി. എം.എസ്. എഫ്. എസ്. ആശ്രമം സുപ്പീരിയർ ഫാ. ബിനോയ് കുഴുപ്പിൽ കുർബ്ബാന അർപ്പിച്ചു. മക്കിയാട് ബെനഡിക്ടിൻ ധ്യാനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് കൊല്ലംകുളം തിരുന്നാൾ സന്ദേശം നൽകി. സിമിത്തേരിയിൽ പൂർവ്വികരെ അനുസ്മരിച്ച് പ്രത്യേക പ്രാർത്ഥനകളും, ഒപ്പീസും നടന്നു. ഇന്ന് (തിങ്കൾ) മുതൽ വെള്ളിവരെ ദിവസങ്ങളിൽ വൈകിട്ട് 4.30 ന് ആരാധന, 5.00 ന് കുർബ്ബാന . തുടർന്ന് നൊവേന.17 ന് (വെള്ളി) വൈകിട്ട് 6.00 ന് ബെനഡിക്ടിൻ ആശ്രമം സുപ്പീരിയർ റവ. ഡോക്ടർ വിൻസൻ്റ് കൊരണ്ടിയാർ കുന്നേൽനൽകുന്ന തിരുന്നാൾ സന്ദേശം. തുടർന്ന് എം.എസ്.എഫ് എസ്. സഭംഗം ഫാ. ടോം പന്തലക്കുന്നേൽനയിക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം 18 ന് (ശനി) വൈകിട്ട് 4.30 ആരാധന . 5.00 ന് മാനന്തവാടി കത്തീഡ്രൽ വികാരി ഫാ. സോണി വാഴക്കാട്ടിൻ്റെ കാർമ്മികത്വത്തിൽ ആഘോഷമായ പാട്ടു കുർബാന. 7.00 ന് ടൗൺ കപ്പേളയിലേക്ക് പ്രദക്ഷിണം. തുടർന്ന് വാദ്യമേളങ്ങൾ, ആകാശവിസ്മയം, നേർച്ച വിരുന്ന്. 19 ന് (ഞായർ) രാവിലെ 7.00ന് കുർബ്ബാന .10.00 ന് ദ്വാരക റേഡിയോ മാറ്റൊലി അസി. ഡയറക്ടർ ഫാ . ടോണി ഏലംകുന്നേൽ അർപ്പിക്കുന്ന ആഘോഷമായ തിരുന്നാൾ കുർബ്ബാന . 12 .00 ന് ലദീഞ്ഞ്. പരിശുദ്ധ കുർബ്ബാനയുടെ ആശിർവാദം. ഉച്ചക്ക് ഒരു മണിക്ക് നേർച്ച ഭക്ഷണം. 2.00 ന് കൊടി ഇറക്കൽ .





Leave a Reply