April 22, 2026

ഓർമപ്പെരുന്നാൾ സമാപിച്ചു

0
Img 20250112 183844
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ:പൂതാടി സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റേയും മോർ തോമാശ്ലീഹായുടേയും ഓർമ്മപ്പെരുന്നാൾ സമാപിച്ചു. മലബാർ ഭദ്രാസനാധിപൻ അഭി.ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിച്ചു.

മാലിയിൽ സൈമൺ കോർ എപ്പിസ്കോപ്പ, ഫാ.ഗീവർഗ്ഗീസ് മേലേത്ത്, ഫാ.ബാബു നീറ്റുംങ്കര, ഫാ. ലിജോ തമ്പി ആനിക്കാട്ട്, ഫാ.സോജൻ വാണാക്കുടി എന്നിവർ സഹകാർമ്മികത്വം നൽകി.

പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സൺസേ സ്കൂൾ വാർഷിക സമ്മാനദാന ചടങ്ങിന് വികാരി ഫാ. അജു ചാക്കോ അരത്തമാംമൂട്ടിൽ അദ്യക്ഷത വഹിച്ചു. ഗീവർഗ്ഗീസ് വെട്ടിക്കാട്ടിൽ, സി.ജി.തങ്കച്ചൻ, എൻ.പി. ജോയി, ബേസിൽ സൈമൺ, സിബി കെ.തോമസ് എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *