April 22, 2026

ഐ സി ബാലകൃഷ്ണൻ എംഎല്‍എയുടെ വസതിയിലേക്ക് സിപിഐ മാര്‍ച്ച് 15ന്

0
Img 20250112 184839
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി : സിപിഐ പുല്‍പ്പള്ളി, ബത്തേരി മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ 15ന് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയുടെ കേണിച്ചിറയിലെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണയ്ക്ക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെട്ട എംഎല്‍എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്. സമരം വിജയിപ്പിക്കാന്‍ ബികെഎംയു മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് എ.ഒ. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.ജെ. ചാക്കോച്ചന്‍, ശിവാനന്ദന്‍, കെ.വി. ഷാജി, മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *