April 22, 2026

വീണ്ടും കടുവ ആടിനെ ആക്രമിച്ചു ;പ്രദേശത്തെ സ്കൂളുകൾക്ക് അവധി 

0
Img 20250113 093325
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: അമരക്കുനിക്കും ദേവർഗദ്ദക്കും സമീപം വീണ്ടും കടുവയിറങ്ങി. പ്രദേശവാസിയുടെ കൂട്ടിൽ കെട്ടിയിരുന്ന ആടിനെ കടുവ കൊന്നു. കേശവൻ്റെ ആടിനെയാണ് ഇന്ന് പുലർച്ച കടുവ കൊന്നത്. അമരക്കുനിയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയാണിത്. കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു. കടുവയെ ജനങ്ങൾ നേരിൽ കാണുകയും ചെയ‌ിതിട്ടുണ്ട്… കടുവയ്ക്കായി വനം വകുപ്പിന്റെ ടീമുകൾ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് സാന്നിധ്യം കണ്ടെത്തിയതിനാൽ കാപ്പി സെറ്റ്, തൂപ്ര, അമരക്കുനി പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രാവിലെ തന്നെ കടുവയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമത്തിലാണ് വനപാലകർ.

 

സംഭവത്തെ തുടർന്ന് പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. എം എം ജി എച്ച് എസ് കാപ്പിസെറ്റ്, ശ്രീനാരായണ എ എൽ പി സ്കൂൾ കാപ്പിസെറ്റ്, ദേവമാതാ എ എൽ പി സ്കൂൾ ആടിക്കൊല്ലി, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവക്കാണ് പ്രാദേശിക അവധി നൽകിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *