നാലുദിവസമായി കടുവ കാണാമറയത്ത്
മീനങ്ങാടി :നാലു ദിവസമായി അ മരക്കുനി, തൂപ്ര , ആടിക്കൊല്ലി , ദേവർ ഗദ്ദ , പ്രദേശത്തുള്ള ജനങ്ങൾ പുറത്തെറങ്ങാൻ പറ്റാതെ ദിവസങ്ങളായി ഭീതിയിൽ കഴിയുകയാണ്. ക്ഷീര കർഷകരടക്കം കാർഷികമേഖല വിളവെടുപ്പിൻ്റെ സമയത്ത് സ്വന്തം കൃഷിയിടത്തിൽ പോലും ഇറങ്ങി വിളവെടുപ്പ് നടത്താൻ പറ്റാത്ത അവസ്ഥയിലാണ് കർഷകർ. നാലുദിവസത്തിനുള്ളിൽ മൂന്നു വളർത്തുമൃഗങ്ങ ളെ രാത്രിയിൽ കൂട്ടിൽ കയറി ഇതിനോടകം കൊന്നു തിന്നു. എന്നാൽ വനംവകുപ്പു ഉദ്യോഗസ്ഥരുടെ അനാസ്ഥയും, ഏകോപന കുറവുമൂലവും, കടുവയെ മയക്കുവെടി വെച്ചു പിടയ്ക്കാൻ സാധിച്ചില്ല. ജനങ്ങളുടെ സൊ യ്ര്യ ജീവിതം തടസപ്പെടുത്തന്ന കടുവയെ പിടിക്കൂടാത്ത പക്ഷം ശക്തമായ പ്രക്ഷോപം സംഘടപ്പിയ്ക്കാൻ മീനങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് വർഗീസ് മുരിയൻ കാവിൽ അദ്ധ്യക്ഷത വഹിച്ചു. കെ പി . സി സി. എക്സിക്യൂട്ടീവ് മെംബർ. കെ, എൽ. പൗലോസ്, ഡി. സി.സി. ജനറൽ സെക്രട്ടറിമാരായ എൻ.യു ഉലഹന്നാൻ, പി.ഡി. സജി, ബീന ജോസ്, മണ്ഡലം പ്രസിഡൻ്റ് പി.ഡി. ജോണി, പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ് ദിലീപ് കുമാർ, വൈസ് പ്രസിഡൻ്റ് ശോഭന സുകു , മെംബർ ശ്രീദേവി മുല്ലക്കൽ, റ്റോമിതേക്കു മല , മണി പാമ്പനാൽ , സി.പി. ജോയി, ജോഷി കുരുവിക്കാട്ടിൽ, സി.പി. കുര്യാക്കോസ്, റെജി പുളിക്കുന്നേൽ, കുര്യാച്ചൻ വട്ടക്കുന്നേൽ, പി.എം. കുര്യൻ, ജോയി കല്ലോലി മുകുളം, എന്നിവർ പ്രസംഗിച്ചു.





Leave a Reply