May 28, 2026

കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ കളക്ട്രേറ്റ് ധർണ്ണ നടത്തി.

0
Img 20250116 184437
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:- കേരള സഹകരണ പെൻഷൻ റിപ്പോർട്ട് ചർച്ച ചെയ്ത് അപാകതകൾ പരിഹരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംസ്ഥാന മൊട്ടാകെ നടത്തിവരുന്ന ജില്ലാ ധർണ്ണ വയനാട് കളക്ട്രേറ്റ് പടിക്കൽ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുക, ഡി.എ (ഡി എ ) പുന:സ്ഥാപിക്കുക, മെഡിക്കൽ ഇൻഷൂറൻസ് നടപ്പിലാക്കുക, പെൻഷൻ കേരള ബാങ്കിലൂടെ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ധർണ്ണ നടത്തിയത്. മുഖ്യ പ്രഭാഷണം പി.രാമകൃഷ്നൻ (കെ ബി ആർ എഫ് )സ്റ്റേറ്റ്സെക്രട്ടറി,പി.ബാലകൃഷ്ണൻ(എ കെ ബി ആർ എഫ് ),കെ.വി.ജോയ്(കെ ബി ആർ എ )പ്രസിഡെന്റ് അധ്യക്ഷനായിരുന്നു, റ്റി.കെ ഹരിദാസ് ജില്ലാ സെക്രട്ടറി (കെ ബി ആർ എ ) ,അലവി വടക്കേതിൽ (സഹകരണ സർവ്വീസ് പെൻഷൻ യൂണിയൻ ), റ്റി.സി. പ്രഭാകരൻ (കനറാ ബാങ്ക് റിട്ടയറീസ് യൂണിയൻ), പി.പി. ആലി (ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് ), പി. അബ്ദുൾ മുനീർ ജില്ലാ സെക്രട്ടറി എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *