May 28, 2026

മാലിന്യ മുക്ത തരിയോട്, കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു.

0
20250117 193351
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: നാടിനെ മാലിന്യമുക്തമാക്കാൻ നിർദ്ദേശങ്ങളുമായി കുട്ടികൾ. തരിയോട് പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷയായി. വിദ്യാലയങ്ങളിലെയും പൊതു ഇടങ്ങളിലെയും മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെക്കുറിച്ചും നിലവിലെ പ്രതിസന്ധികളെ കുറിച്ചും വിലയിരുത്തുകയും അതിനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയും തിരഞ്ഞെടുക്കപ്പെട്ട പാനലിലെ വിദ്യാർത്ഥികൾ റിപ്പോർട്ട് അവതരിപ്പിച്ചു. കൂടാതെ മാലിന്യ സംസ്കരണ രംഗത്തെ വിവിധങ്ങളായ നൂതനാശയങ്ങളും അവതരിപ്പിച്ചു.

 

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, മറ്റു സംഘടനകൾ അടക്കമുള്ള സംവിധാനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കിവരുന്ന വിവിധ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് ഹരിത ഹരിതസഭ വിലയിരുത്തി. കുട്ടികൾക് ഹരിതസഭയിൽ ജനപ്രധിനിധികളോട് ആശയസംവാദം നടത്താനുള്ള അവസരവും ഒരുക്കിയിരുന്നു. കുട്ടികൾ ഉന്നയിച്ച വിവിധ ചോദ്യങ്ങൾക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി വിശദമായ മറുപടി നൽകി. ഹരിതസഭയിൽ ഉയർന്നുവന്ന മികച്ച ആശയങ്ങൾ ഭരണസമിതിയിൽ അവതരിപ്പിച്ച് അംഗീകാരം നേടി, വരും വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിൽ നടപ്പാക്കുമെന്ന് പ്രസിഡൻറ് ഹരിതസഭയെ അറിയിച്ചു.

 

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, വിജയൻ തോട്ടുങ്കൽ, സിബിൽ എഡ്വാർഡ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ആതിര കെ ജി തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാന സ്വാഗതവും പ്രധാനാധ്യാപിക ബിന്ദു തോമസ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *