മാസ്സ് ഡോഗ് വാക്സിനേഷൻ ക്യാമ്പയിൻ നടത്തി
പുൽപ്പള്ളി: വളർത്തു നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി.ഊർജിത പേവിഷനിർമാർജ്ജന പരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പും പുൽപ്പള്ളി ഗ്രാമപഞ്ചായത്തും ചേർന്നു നടപ്പിലാക്കിയ ഏകദിന മെഗാ വാക്സിനേഷൻ ക്യാമ്പിൽ വളർത്തുനായകളും പൂച്ചകളും ഉൾപ്പെടെ 1100ഓളം അരുമ മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി. ഏഴ് പേർ വീതം അടങ്ങുന്നഏഴു സ്ക്വാഡുകളായി തിരിഞ്ഞ് ഗ്രാമപഞ്ചായത്തിലെ 61 കേന്ദ്രങ്ങളിൽ വെച്ചാണ് കുത്തിവെപ്പ് പ്രവർത്തനങ്ങൾ നടന്നത്. വെറ്റിനറി സർവകലാശാലയിലെ ഡോക്ടർമാരുടെ സംഘവും വേലിയമ്പം ദേവി വിലാസം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 25 ഓളം എൻഎസ്എസ് വളണ്ടിയർമാരും ക്യാമ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളായി. ക്യാമ്പ് ഫോളോ അപ്പ് കൂടി പൂർത്തിയാവുന്നതോടെ
പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഉടമസ്ഥരുള്ള വളർത്തു നായകളുടെയും പൂച്ചകളുടെയും 85% വാക്സിനേഷനു വിധേയമാക്കാൻ കഴിയും എന്നാണ് കണക്കാക്കുന്നത്.
പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഗോത്രവർഗ്ഗ സങ്കേതങ്ങളിലെയും തെരുവുകളിലേയും നായകളെ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്ന പദ്ധതി നടപ്പിലാക്കും. തുടർന്ന് ത്രിതല പഞ്ചായത്തുകളുടെ പദ്ധതി സംയോജനത്തിലൂടെ എബിസി പദ്ധതിയും തെരുവ് നായകൾക്കുള്ള ഷെൽട്ടർ ഹോമുകളും നിർമ്മിക്കും. മെഗാ വാക്സിനേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം മൃഗാശുപത്രി പരിസരത്ത് വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ശോഭന സുകു അധ്യക്ഷയായ ചടങ്ങിൽ സീനിയർ വെറ്റിനറി സർജൻ ഡോ. കെ എസ് പ്രേമൻ സ്വാഗതവും അസിസ്റ്റൻറ് ഫീൽഡ് ഓഫീസർ എ. കെ .രമേശൻ നന്ദിയും പറഞ്ഞു. ഡോക്ടർമാരായ മുഹമ്മദ് ഉവൈസ്. കെ, ദേവിക .കെ, അനൂപതോമസ് ,
ദേവു. കെ ആർ, ഡെൻസിൽ മരിയ. പി എസ്, അസിസ്റ്റൻറ് ഫീൽഡ് ഓഫീസർമാരായ റോഷ്ന .സി.ഡി ,
സുനിത പികെ ,ബിനോയി ജെയിംസ്, ബിന്ദു എം ആർ, ഗോപിനാഥ് വി ടി, ജീവനക്കാരായ മിനി പി പി, ബേബി. ഒ, സന്തോഷ് കുമാർ പി കെ, ജോസഫ് വി എം, മാത്യു പി ജെ ,ദേവരാജൻ പി കെ, മനോജ് കുമാർ പി ആർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലെ ക്യാമ്പുകൾക്ക് നേതൃത്വം നൽകി





Leave a Reply