എൻ എഫ് എസ് എ ഗോഡൗൺ അടച്ചു പൂട്ടാനുള്ള നീക്കം ഐ എൻ ടി യൂ സി പ്രക്ഷോഭത്തിലേക്ക്
മീനങ്ങാടി : കേരളത്തിലെ റേഷൻ വിതരണ മേഖലയിൽ എഫ് സി ഐ ഗോഡൗണിൽ നിന്നും റേഷൻ എടുത്ത് എൻ എഫ് എസ് എ ഗോഡൗണിൽ ഇറക്കി റേഷൻ കടയിലേക്ക് കൊണ്ട് പോകുന്ന വർഷങ്ങളായി നില നിൽക്കുന്ന സമ്പ്രദായം അട്ടിമറിച്ചുകൊണ്ട് എഫ് സി ഐ ഗോഡൗണിൽ നിന്ന് നേരിട്ട് റേഷൻ കടയിലേക്ക് കൊണ്ട് പോകുന്നതിലൂടെ കേരളത്തിലെ ആയിരക്കണക്കിന് ചുമട്ടുതൊഴിലാളികളുടെ തെഴിൽ നഷ്ടപ്പെടും. ഈ നീക്കത്തിൽ നിന്നും കേന്ദ്ര സംസ്ഥാന സർക്കാറുകൾ പിന്മാറണമെന്ന് ഐഎൻടിയുസി എൻ എഫ് എസ് എ ചുമട്ടുതൊഴിലാളി ജില്ലാ കമ്മിറ്റി ആവശ്യപെട്ടു.എൻ എഫ് എസ് എ കയറ്റിറക്ക് തൊഴിലാളികളുടെ കൂലി വർദ്ധനവ് ഉടൻ നടപ്പിലാക്കുക,പ്രഖ്യാപിത ആനുകൂല്യങ്ങൾ ഉടൻ നടപ്പിലാക്കുക,എൻ എഫ് എസ് എ തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളി വിടുന്ന കേരള സർക്കാരും കേന്ദ്ര സർക്കാരും പിന്തിരിയുക,സർക്കാരിന്റെയും ക്ഷേമനിധി ബോർഡിന്റെയും തെറ്റായ നയങ്ങൾ തിരുത്തുക,എൻ എഫ് എസ് എ തൊഴിലാളികളുടെ അരിയർ ഉൾപ്പടെയുള്ള സർക്കാരിന്റെ ഉത്തരവുകൾ പുറത്തിറക്കുക, കോൺട്രാക്ടർമാരുടെ എഗ്രീമെന്റ് സമയബന്ധിതമായി പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ എഫ് എസ് എ ചുമട്ടുതൊഴിലാളി യൂണിയൻ ഐ ൻ ടി യൂ സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടി എൻ എഫ് എസ് എ ഗോഡൗണിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സമരം സംഘടിപ്പിച്ചു. ഐഎൻടിയൂസി ജില്ലാ പ്രസിഡണ്ട് സമരം ഉദ്ഘാടനം ചെയ്തു. ചുമട്ടു തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് സലാം മിനങ്ങാടി അധ്യക്ഷത വഹിച്ചു. ഐ എൻ ടി യൂ സി ജില്ലാ ജനറൽ സെക്രട്ടറി താരിഖ് കടവൻ,ഐ എൻ ടി യൂ സി മീനങ്ങാടി മണ്ഡലം ഷൈജു, എൽദോ കുമ്പളേരി, സലാം മാനന്തവാടി, പി പി ഫക്രുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply