May 7, 2026

വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ പീഡിപ്പിച്ച സംഭവം ;പ്രതി കസ്റ്റഡിയിൽ 

0
Img 20250120 151524pvnffsu
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: തിരുനെല്ലി പനവല്ലിയിൽ വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ പീഡിപ്പിച്ചതായ പരാതിയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കാട്ടിക്കുളം പുളിമൂട് കുന്ന് സ്വദേശി വർഗ്ഗീസാണ് കസ്റ്റഡിയിലുള്ളതായി സൂചനയുള്ളത്. അതിജീവിതയുടെ പ്രത്യേക മൊഴിയെടുക്കൽ അടക്കമുള്ള നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. പ്രതിക്കെതിരെ ബലാത്സംഗ കുറ്റവും, പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ പ്രകാരവവുമാണ് കേസെടുത്തിരിക്കുന്നത്. എസ്എംഎസ് ഡിവൈഎസ്‌പിക്കാണ് കേസ് അന്വേഷണ ചുമതല. അതിജീവിതയുടെ മകളുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട് സഹായത്തിനായെത്തിയ വർഗ്ഗീസ് വിശ്വാസം മറയാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് യുവതി ആരോപിക്കുന്നത്.മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ ഇതു മറയാക്കിയാണ് നാട്ടുകാരനായ ഇയാൾ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചു കൊണ്ടിരുന്നതെന്നാണ് യുവതി പറയുന്നത്. വിശ്വാസിയായ തന്നെ നിയന്ത്രിക്കാൻ ഏതോ സ്വാമിയുടേതെന്ന് പറഞ്ഞ ജപിച്ച ചരട് ബലമായി കൈയ്യിൽ കെട്ടി. ഇത് ഊരിയാൽ മരണം സംഭവിക്കുമെന്നും മാനസിക പ്രശ്‌നങ്ങൾക്ക് മരുന്ന് കഴിക്കരുത് എന്നും ഇയാൾ ഭീഷിണിപെടുത്തിയാതായി യുവതി ആരോപിക്കുന്നു .. നിരന്തരം തന്നെ ഉപദ്രവിക്കുന്ന ഈ വ്യക്തിക്കെതിരെ നിയപരമായ നടപടി സ്വീകരിക്കണമെന്നാണ് ഇവർ പറയുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *